Skip to main content

എറണാകുളം അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ð അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ð ഡിഗ്രി പ്രവേശനം 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050), ചീമേനി (04672257541), കൂത്തുപറമ്പ് (04902362123), പയ്യന്നൂര്‍ (04972877600), മഞ്ചേശ്വരം (04998215615), മാനന്തവാടി (04935-245484), ഇരിട്ടി (04902423044), പിണറായി (04902384480), മടിക്കൈ (നീലേശ്വരം, (0467-2240911) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ð കോളേജുകള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്.  അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150/- രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ð നേരിട്ടും അടയ്ക്കാം. കൂടുതല്‍ð വിവരങ്ങള്‍ അതാത് കോളേജുകളില്‍ð നിന്നും ലഭിക്കും.

 

 

ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്; 

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ സിലബസുകളില്‍ 10, പ്ലസ് ടു കോഴ്‌സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും യഥാക്രമം എ പ്ലസ്, എവണ്‍, 90 ശതമാനമോ അതിലധികമോ മാര്‍ക്ക് വാങ്ങി വിജയികളായവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്‍ മെമ്പര്‍ഷിപ്പ് ലൈവ് ആണെന്നുളള സാക്ഷ്യപ്പെടുത്തല്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ്ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2341677.

 

ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട ഓഫീസുകളിലും ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും നിലവിലുള്ള താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്ട് കോ - ഓര്‍ഡിനറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍, ട്രെയിനന്‍ (ബ്ലോക്ക് തലം)

ഓരോ തസ്തികയിലേക്കും അപേക്ഷ അയയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്‌സൈറ്റില്‍ (www.ssakerala.in) ലഭ്യമാണ്. നിലവില്‍ സമഗ്ര ശിക്ഷാ കേരളയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ പ്രോജക്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന അധ്യാപകര്‍ക്ക് (ഗവണ്‍മെന്റ് & എയ്ഡഡ്) സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് 2 വര്‍ഷമെങ്കിലും സേവനകാലാവധി ഉണ്ടാകണം.

യോഗ്യരായവരുടെ അപേക്ഷകള്‍ മെയ് 31- ന് വൈകിട്ട് അഞ്ചിനു മുമ്പായി സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. ബ്ലോക്ക് പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍ / ട്രെയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് മെയ് 31- ന് മുമ്പ് ലഭിക്കണം. ബ്ലോക്ക് പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍ / ട്രെയിനര്‍ തസ്തികയില്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്ക ണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെ www.ssakerala.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date