Skip to main content

എം.ജി. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. കടുത്തുരുത്തി (04829-264177), കട്ടപ്പന (04868-250160), കാഞ്ഞിരപ്പള്ളി (04828-206480), കോന്നി (04682-349731), മല്ലപ്പള്ളി (0469-2681426), മറയൂർ (04865-253010), നെടുംകണ്ടം (04868-234472), പയ്യപ്പാടി (പുതുപ്പള്ളി) 0481-2351631, പീരുമേട് (04869-232373), തൊടുപുഴ (04862-228447), പുത്തൻവേലിക്കര (04842-487790) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in ൽ ലഭ്യമാണ്.  അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (എസ്.സി/എസ്.റ്റി വിഭാഗത്തിന് 150 രൂപ) ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം. തുക കോളേജുകളിൽ നേരിട്ടും അടക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളേജുകളിൽ ലഭിക്കും.
പി.എൻ.എക്സ്. 1374/19

date