Skip to main content

അപേക്ഷ ക്ഷണിച്ചു

 

    പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ കെ.ജി.റ്റി.ഇ എഫ്.ഡി.ജി.റ്റി കോഴ്‌സിലേക്ക് 2019-2020 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പത്താംക്ലാസ് വിജയിച്ച പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 10 വൈകുന്നേരം അഞ്ച് മണി.  അപേക്ഷയുടെ  മാതൃകയും മറ്റു വിശദവിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി. ഓഫീസിലോ കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഞാറനീലി എം.ഡബ്ല്യു.ടി.സി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557, 9496070346, 9496070345, 9496070344.  
(പി.ആര്‍.പി. 576/2019)

 

 

date