Skip to main content

പ്ലാസ്റ്റിക്കിനെതിരെ നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐഡിയതോണ്‍

 

ജില്ലാ ഭരണകൂടത്തിന്റെയും  ശുചിത്വമിഷന്റെയും  സഹകരണത്തോടെ ആക് സിലറേറ്റ്  എസ് ഡിയും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും  സംയുക്തമായി റീപ്ലേസ് പ്ലാസ്റ്റിക് ഐഡിയതോണ്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍, പ്രഗത്ഭര്‍, ഉപഭോക്താക്കള്‍ തുടങ്ങി 500 ഓളം പേര്‍  പങ്കെടുക്കുന്ന ഐഡിയത്തോണ്‍ പ്ലാസ്റ്റിക്ക് വിപത്തിനെതിരെയുള്ള ക്രിയാത്മക ചര്‍ച്ചകള്‍ക്കും നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദിയാകും. മെയ് 25, 26 തീയതികളിലായി കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി. 

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍,  പ്ലാസ്റ്റിക് മുക്ത പാക്കേജിങ്, ഫലപ്രദമായ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, പ്ലാസ്റ്റിക് റീസൈക്ലിങ്, പരിസ്ഥിതി സൗഹാര്‍ദ്ദമായ പ്ലാസ്റ്റിക് ബദലുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപ്പ്‌സൈക്ലിംഗ് തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയാവും. റീ പ്ലേസ്  പ്ലാസ്റ്റിക് ഐഡിയത്തോണില്‍ ശില്പശാലകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശ സെഷനുകള്‍, വിവിധ അവതരണങ്ങള്‍ തുടങ്ങിയവയാണ് അവതരിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനുള്ള വ്യത്യസ്തമായ ആശയങ്ങള്‍ പങ്കുവയ്ക്കാനും അവസരമുണ്ട്. വിദ്യാര്‍ത്ഥികളും പ്രഗത്ഭരുമടക്കം നിരവധി പേര്‍ പങ്കെടുക്കുന്ന ഐഡിയത്തോണില്‍ പ്ലാസ്റ്റിക്കിനെതിരെ മികച്ച നൂതന ആശയം പങ്കുവയ്ക്കുന്ന ടീമിന് 10,000 രൂപയും രണ്ടാമത്തെ ടീമിന് 6000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 4000 രൂപയും സമ്മാനമായി നല്‍കും.

date