Skip to main content
തൊടുപുഴയില്‍ ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ഇടുക്കി ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ് നിര്‍വഹിക്കുന്നു.

മെഡിക്കല്‍ ക്യാമ്പും സെമിനാറും:  ഭക്ഷ്യ സുരക്ഷാ വാരാചരണം സമാപിച്ചു

ഇടുക്കി ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ കഴിഞ്ഞ  ഒരാഴ്ചയായി നടന്നു വന്ന ഭക്ഷ്യ സുരക്ഷാ വാരാചരണം സമാപിച്ചു. തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി  ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ  നേതൃത്വത്തില്‍ സൗജന്യ രക്തപരിശോധനയും മെഡിക്കല്‍ ക്യാമ്പും ടൗണ്‍ഹാളില്‍ ഒരുക്കിയിരുന്നു. പൊതുജനങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാ മൊബൈല്‍ ലാബിന്റെ സേവനവും മൊബൈല്‍ ആപ്പിന്റെ പരിശോധനാരീതികള്‍ മനസ്സിലാക്കുന്നതിനും  അവസരവും ഒരുക്കിയിരുന്നു. 'നല്ല കൃഷിരീതികള്‍' എന്ന വിഷയത്തെ കുറിച്ച് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ബേബി ജോണ്‍സും, തൊടുപുഴ കാഡ്‌സ് പ്രസിഡന്റ് കെ ജി  ആന്റണിയും 'ഭക്ഷ്യസുരക്ഷയും വ്യക്തിശുചിത്വവും' എന്ന വിഷയത്തെ സംബന്ധിച്ച് നുട്രീഷനിസ്റ്റ് നിഷാ സാജുവും സെമിനാര്‍ നയിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ് ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഭക്ഷ്യസുരക്ഷ എന്ന വിഷയം ആസ്പദമാക്കി കുട്ടികള്‍ക്കായി നടത്തിയ പോസ്റ്റര്‍ ഡിസൈനിങ് മത്സരത്തില്‍ നിന്നുള്ള പോസ്റ്ററുകളും ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇടുക്കി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അനഘ എസ്, തൊടുപുഴ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്‍് നാഗൂര്‍ഖനി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്‍് പി.കെ മോഹനന്‍, ഇടുക്കി കേറ്ററിങ് അസോസിയേഷന്‍ പ്രസിഡന്റ് മാത്യു തോമസ്, തൊടുപുഴ ജില്ലാ ആശുപത്രി എന്‍.സി.ഡി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി.എസ്  സുരേന്ദ്രനാഥ്, തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഷംസിയ എം.എന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ബേക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കാറ്ററിംഗ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഐ.സി.ഡി. എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 
 

date