Skip to main content

ഗസ്റ്റ് ട്രേഡ് ഇൻസ്ട്രക്ടർ/ട്രേഡ്‌സ്മാൻ: കൂടിക്കാഴ്ച 22ന്

കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ/കമ്പ്യൂട്ടർ (ഹിയറിംഗ് ഇംപെയേർഡ്) വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുളള ഗസ്റ്റ് ട്രേഡ് ഇൻസ്ട്രക്ടർ/ട്രേഡ്‌സ്മാൻ താൽക്കാലിക ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ എഞ്ചിനിയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 22ന് രാവിലെ പത്തിന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പി.എൻ.എക്സ്.1889/19

date