Post Category
ഇ-ഗ്രാന്റ്സ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളിലെ മേധാവികള്‍ക്കും, ജീവനക്കാര്‍ക്കും ഇ-ഗ്രാന്റ്സ് സോഫ്റ്റ് വെയര്‍ പരിശീലനം നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി അസിസ്റ്റന്റ് ജില്ലാ പട്ടികജാതി-വികസന ഓഫീസര്‍ റ്റി.വി ബാബു ഉദ്ഘാടനം ചെയ്തു. പട്ടികജാതി- പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് വിതരണത്തിന് ഇ-ഗ്രാന്റ്സ് ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന രീതി, വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്ന രീതി എന്നിവ വിശദീകരിച്ചു. സപ്പോര്‍ട്ടിംഗ് എന്‍ജിനിയര്‍ മനോ ക്ലാസുകള്‍ നയിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസ് ജീവനക്കാരായ റഷീദ് കെ പനയ്ക്കല്‍, വിനു വേണുഗോപാല്‍, അനില്‍ ഇ.എന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
date
- Log in to post comments