Skip to main content

അന്താരാഷ്ട്ര നാളികേര സമ്മേളനം: വെബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്തു

ആഗസ്റ്റ് 17,18 തിയതികളിൽ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര നാളികേര സമ്മേളനത്തിന്റേയും പ്രദർശനത്തിന്റേയും ലോഗോയും ബ്രോഷറും വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സ്റ്റാർട്ടപ്പുകൾക്കായുള്ള നാഷണൽ കോക്കനട്ട് ചാലഞ്ച് മത്‌സരത്തിനും തുടക്കമായി. 
നാളികേര രംഗത്തെ ആശയങ്ങളും നൂതന കണ്ടെത്തലുകളും പരിപോഷിപ്പിക്കുന്നതിനാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് പുറമെ വ്യക്തികൾ, വിദ്യാർത്ഥികൾ എന്നിവർക്കും ആശയങ്ങൾ അവതരിപ്പിക്കാം. മികച്ച മൂന്ന് ടീമുകൾക്ക് ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങൾ ലഭിക്കും. പത്ത് ടീമുകൾക്ക് നൂതനാശയം വികസിപ്പിക്കുന്നതിന് 12 ലക്ഷം രൂപയുടെ ഗ്രാന്റ് നൽകും. തിരഞ്ഞെടുത്ത ടീമുകൾക്ക് വിത്തിനുള്ള സഹായമായി 25 ലക്ഷം രൂപ നൽകും. 
ചടങ്ങിൽ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ എന്നിവർ സന്നിഹിതരായിരുന്നു.
പി.എൻ.എക്സ്.2275/19

date