Post Category
നെടുമങ്ങാട് പോളിടെക്നിക്: ഇന്റർവ്യൂ 19ലേക്ക് മാറ്റി
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ നിലവിലുളള താൽക്കാലിക ഒഴിവുകളിലേക്ക് ജൂലൈ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന അദ്ധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം. അസിസ്റ്റന്റ് പ്രൊഫസർ മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം ലക്ചറർ, കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗം ലക്ചറർ, ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ എന്നീ തസ്തികളിലാണ് ഒഴിവുകൾ.
പി.എൻ.എക്സ്.2389/19
date
- Log in to post comments