Skip to main content

കോഴിക്കോട് താലൂക്ക് തല  പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് 17 ന്

 

 

 

 

കോഴിക്കോട് ടൗണ്‍ ഹാളില്‍ ജൂലൈ 20 ന് നടത്താന്‍ തീരുമാനിച്ചിരുന്ന കോഴിക്കോട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് 17 ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ച രണ്ട് മണി വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

 

 

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ 

അപേക്ഷ ക്ഷണിച്ചു

 

 

 

കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല . പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റണ്‍ഷിപ്പ്  എന്നിവക്കുള്ള അവസരം ഉണ്ടായിരിക്കും. പ്ലേസ്‌മെന്റ് സഹായവും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200  രൂപയുടെ ഡിഡി സഹിതം അപേക്ഷ ജൂലൈ  30 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, 3 -ാം നില, അംബേദ്ക്കര്‍ ബില്‍ഡിങ് , റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് , 673002, ഫോണ്‍  :  8137969292, 638840883. 

 

 

ഗതാഗത നിയന്ത്രണം

 

 

സംസ്ഥാന പാത 38 പി.യു.കെ.സി റോഡില്‍ കി.മീ 22/100 ല്‍ കലുങ്ക് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 18 മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ ഒറ്റവരിയായി പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

 

 

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി പ്രവേശനം

 

 

 

സ്റ്റേറ്റ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ പ്ലസ്.ടു പരീക്ഷ പാസ്സായ താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ജൂലൈ 22 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ - 0495 2385861, 9400508499. വെബ്‌സൈറ്റ് - www.sihmkerala.com

 

 

 

date