Skip to main content

വയനാടിന് കൈത്താങ്ങ്: ദുരിതാശ്വാസ സാമഗ്രികളടങ്ങിയ വാഹനം  ഫ്‌ളാഗ് ഓഫ് ചെയ്തു 

പ്രളയക്കെടുതികളെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നൽകുന്നതിനായി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് ഡയറക്ടറേറ്റുകളിലെ ജീവനക്കാർ സമാഹരിച്ച സാധന സാമഗ്രികൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി. സാധനങ്ങളുമായി വയനാട്ടിലേക്കുളള വാഹനം മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രളയപ്രവാഹത്തിൽ തളർന്ന മനസ്സുകൾക്ക് സ്‌നേഹപ്രവാഹത്തിലൂടെ പുതു ജീവൻ നൽകാൻ നാമെല്ലാവരും കൈകോർക്കണമെന്ന് മന്ത്രി പറഞ്ഞു. മേയർ വി.കെ.പ്രശാന്ത്, നഗരസഭ ആസൂത്രണ സ്ഥിരം സമിതി ചെയർമാൻ പാളയംരാജൻ, വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ആർ.സോന, പുരാരേഖാ വകുപ്പ് ഡയറക്ടർ ജെ.റെജികുമാർ, മ്യൂസിയം ഡയറക്ടർ അബുശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.2928/19

 

date