Skip to main content

ഉപതെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ വോട്ടെടുപ്പ് ദിനവും തലേദിവസവും (ഒക്‌ടോബര്‍ 20,21) അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അനുമതി നേടണം. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്നും വിദ്വേഷ പ്രചരണങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ തടയുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് പ്രകാരമാണ് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൃശ്യമാധ്യമങ്ങളില്‍ ഏതു ദിവസവും നല്‍കുന്ന എല്ലാ പരസ്യത്തിനും  മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യ മാധ്യമങ്ങളിലടക്കം വരുന്ന വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന എംസിഎംസി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കൂര്‍ അനുമതി നേടുന്നതിനായി ദൃശ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വീഡിയോ ദൃശ്യം, പത്രമാധ്യങ്ങളില്‍ പ്രസിദ്ധീകരിക്കാനുള്ള പ്രചാരണ പരസ്യങ്ങള്‍ പകര്‍പ്പ് സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ എംസിഎംസി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 9496003201

date