Skip to main content

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായി നിയമിച്ചിട്ടുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക്  ജില്ലാ ഭരണകൂടം മികച്ച സൗകര്യം ഒരുക്കും.  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍  ചേമ്പറില്‍ ചേര്‍ന്ന  യോഗത്തില്‍ ഇതിനുള്ള അന്തിമരൂപം നല്‍കി. പോളിങ്് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക്  പോളിങ് സാമഗ്രികളുടെ വിതരണ ദിവസമായ ഈ മാസം 20 ന്   രാവിലെ ആറു മണി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിനായി  സൗകര്യം ഏര്‍പ്പെടുത്തും. ദേശീയ പാതയില്‍ ഉപ്പളക്ക് സമീപം കൈക്കമ്പയില്‍ നിന്നും പൈവളിഗെ  സ്‌കൂളിലേക്ക് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി കെ എസ് ആര്‍ ടി സി ബസുകള്‍ പ്രത്യേക ചെയിന്‍ സര്‍വീസ് നടത്തും.  പോളിംഗ് സാമഗ്രികള്‍ തിരികെ സ്‌ട്രോങ് റൂമില്‍ എത്തിച്ച് മടങ്ങി പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് 21 ന് വൈകുന്നേരം ഏഴുമണി മുതല്‍ രാത്രി 10 മണി വരെ  കൈക്കമ്പയിലേക്ക് ബസ് ചെയിന്‍ സര്‍വീസ് നടത്തും ഇവിടെ സ്റ്റോപ്പില്ലാത്ത.ദീര്‍ഘദൂര ബസുകള്‍ ഈ സമയപരിധിയില്‍ കൈക്കമ്പയില്‍ നിര്‍ത്താനും മോട്ടോര്‍ വാഹന വകുപ്പിനും കെ എസ് ആര്‍ ടി സി ക്കും  ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഒരു കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടറെ നിയോഗിക്കും  നിയോഗിക്കപ്പെട്ട പോളിങ് ബൂത്ത് ഓണ്‍ലൈനില്‍ കണ്ടെത്തുന്നതിന് ബൂത്ത് ലൊക്കേറ്റ് ആപ് വികസിപ്പിച്ചിട്ടുണ്ട്. ഇത് എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന്  ജില്ലാ കളക്ടര്‍  ഡോ. ഡി. സജിത് ബാബു പറഞ്ഞു.

date