Skip to main content
ഐ.എസ്.ഒ അംഗീകാരം നേടിയ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

കേരളപ്പിറവി ദിനത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ 9001-2015 അംഗീകാരത്തിന്റെ നിറവില്‍. സേവന ഗുണമേ• ഉറപ്പു വരുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം ലഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ കിലയുടെ മേല്‍നോട്ടത്തില്‍ ഈ അംഗീകാരം നേടുന്ന ഇടുക്കി ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്.

ഓഫീസ് പ്രവര്‍ത്തനം ജന സൗഹൃദമാക്കിയും,പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കിയും, പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കരണം നടത്തിയുമാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ഫയലുകളുടെയും രേഖകളുടെയും സൂക്ഷിപ്പിന് ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ റെക്കോര്‍ഡ് റൂം, പശ്ചാത്തല സൗകര്യങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക സഹായകേന്ദ്രം, മികച്ച ഫ്രണ്ട് ഓഫീസ് സേവനം, പൊതുജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സേവനം ലഭ്യമാക്കുന്നതിന് ആരംഭിച്ചിട്ടുള്ള സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മികച്ച ശുചി മുറി സൗകര്യം എന്നിവയെല്ലാം കുറ്റമറ്റ രീതിയില്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഗുണമേ•ാനയവും ഗുണമേ•ാ ലക്ഷ്യവും പ്രസിദ്ധപ്പെടുത്തിയതും പൗരാവകാശ രേഖ പ്രകാരമുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതും ഈ നേട്ടത്തിന് കാരണമായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആശ ആന്റണി, വൈസ് പ്രസിഡന്റ്  കാഞ്ചിയാര്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന
ബ്ലോക്ക് ഭരണ സമിതിയുടെയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ബി.ധനേഷിന്റെ
നേതൃത്വത്തിലുള്ള ജീവനക്കാരുടെയും കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്      സമയബന്ധിതമായി തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ ഈനേട്ടം കൈവരിക്കുന്നതിന് സാധ്യമാക്കിയതെന്ന് ബ്ലോക്ക് പ്രസിഡന്റ്  ആശാ ആന്റണി പറഞ്ഞു.
 

date