Skip to main content

തളിർ പദ്ധതി: സെമിനാർ ഇന്ന് (നവംബർ 9)

തളിർ ശീതകാല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി നടീൽ വിതരണവും സെമിനാറും മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്ന് (നവംബർ 9) നടക്കും. ഉദ്ഘാടനവും ശീതകാല പച്ചക്കറി തൈകൾ വിതരണവും ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കെ അബീദലി അധ്യക്ഷത വഹിക്കും. പദ്ധതി കൺവീനർ ടി.കെ. രാധാമണി പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. മതിലകം കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജ്യോതി പി. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.ജി വിഷ്ണു, നൗഷാദ് കൈതവളപ്പിൽ, ശോഭ സുബിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലൈന അനിൽ എന്നിവർ പങ്കെടുക്കും.

date