Skip to main content

ബീഡി-ചുരുട്ട് തൊഴിലാളികൾ മസ്റ്ററിങ് ചെയ്യണം

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങിവരുന്നവർ അക്ഷയകേന്ദ്രങ്ങളിൽ നവംബർ 30 നകം മസ്റ്ററിങ് ചെയ്യണം. മസ്റ്ററിങ് വിവരം രേഖപ്പെടുത്തിയവർക്കാണ് അടുത്ത ഗഡു പെൻഷൻ ലഭിക്കുക. പെൻഷൻകാർ അക്ഷയകേന്ദ്രങ്ങിൽ ഫീസ് അടക്കേണ്ടതില്ല. കിടപ്പുരോഗികളുടെ മസ്റ്ററിങ് അക്ഷയകേന്ദ്രം പ്രതിനിധികൾ ഡിസംബർ ഒന്നു മുതൽ അഞ്ച് വരെ വീട്ടിൽ വന്ന് ചെയ്യും. അതിലേക്കായി കുടുംബാംഗം ഈ വിവരം നവംബർ 29 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാരെ അറിയിക്കേണ്ടതാണ്. ക്ഷേമനിധി ബോർഡ് ഓഫീസിലും ബാങ്കിലും നിലവിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയവരും നിർബന്ധമായും അക്ഷയകേന്ദ്രത്തിൽ പോയി മസ്റ്ററിങ് നടത്തണം. അക്ഷയകേന്ദ്രങ്ങളിൽ ക്ഷേമനിധി കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സഹിതം ഹാജരാകണം. ഫോൺ: 0497 2706133.

date