Post Category
ഭിന്നശേഷി ദിനം,സമൂഹത്തിൽ വിവേചനമില്ലെന്ന ഓർമ്മപ്പെടുത്തൽ: കളക്‌ടർ എം അഞ്ജന
ആലപ്പുഴ :എല്ലാവരും സമൂഹത്തിൽ ഒന്നാണെന്ന ഓർമപ്പെടുത്തലുകളാണ് ഓരോ ഭിന്നശേഷി ദിനവുമെന്ന് ജില്ല കളക്‌ടർ എം അഞ്ജന .അന്തർദേശിയ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്തിൽ നടത്തിയ ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തി സംസാരിക്കുകയായിരുന്നു കളക്ടർ.
ജില്ല സാമൂഹിക നീതി ഓഫീസർ എ ജെ സാബു ജോസഫ്, ജില്ല സാമൂഹ്യ നീതി സീനിയർ സൂപ്രണ്ട് പി ശൈലകുമാർ, ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂൾ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. തുടന്ന് ബഡ്സ് സ്‌കൂൾ വിദ്യാർഥികളുടെ കലാ മത്സരങ്ങളും അരങ്ങേറി
date
- Log in to post comments