Skip to main content

ഭിന്നശേഷി ദിനാഘോഷം ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം പൊതു സമൂഹത്തിനുണ്ട്:  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

ആലപ്പുഴ : ഭിന്നശേഷിക്കാരെ  പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാനും പ്രോത്സാഹനം നൽകാനുമുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിന് ഉണ്ടെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ പറഞ്ഞു.

അന്തർദേശിയ ഭിന്നശേഷി  ദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്തിൽ നടത്തിയ  ഭിന്നശേഷി ദിനാഘോഷത്തിൻറെ സമാപന ചടങ്ങ് മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    സംസ്ഥാന സർക്കാരിന്റെ വിജയമധുരം പദ്ധതിയിൽ ജില്ലയിൽ നിന്ന് വിജയം കൈവരിച്ച വി ഉണ്ണികൃഷ്ണൻ, ഇസ്മയിൽ, സച്ചിൻ ദേവ്, എം കിരൺ, സിദ്ധാർഥ് നാഥ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റ്  വിതരണം നടത്തി. ജില്ലയിലെ 27ഓളം ബഡ്‌സ് സ്കൂളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. 

 നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി ജ്യോതിമോൾ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു തോമസ് കളരിക്കൽ, സാമൂഹിക നീതി ഓഫീസർ  എ ജെ സാബു ജോസഫ്, ജില്ല സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് പി ശൈലകുമാർ,  എന്നിവർ സംസാരിച്ചു.  കലാ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും യോഗത്തിൽ  വിതരണം നടത്തി

date