Skip to main content

ക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 

2017ലെ മികച്ച ക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം സാമാ നിവാസില്‍ കെ.പി മൊയ്തീന്‍കുട്ടിക്കാണ് സംസ്ഥാനതല അവാര്‍ഡ്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. 2,82,636 ലിറ്റര്‍ പാലാണ് ഇദ്ദേഹം അളന്നതെന്ന് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മേഖലാ അവാര്‍ഡുകള്‍ (50,000 രൂപ): 

തിരുവനന്തപുരം മേഖല: ജനറല്‍- ബിജി ജോര്‍ജ്, കുളക്കട ഈസ്റ്റ്, കൊല്ലം, വനിത- കല ജി.എല്‍, മഞ്ചവിളാകം, തിരുവനന്തപുരം, പട്ടികജാതി/പട്ടികവര്‍ഗം- ഷീജ ജെ.ആര്‍, ഊക്കോട്, തിരുവനന്തപുരം.

എറണാകുളം മേഖല: ജനറല്‍- ഷൈന്‍ കെ.ബി, പരിയാരം, ഇടുക്കി, വനിത- ആലീസ് സേവ്യര്‍, ഇരവിമംഗലം, കോട്ടയം, പട്ടികജാതി/പട്ടികവര്‍ഗം: റ്റി.എ. രാജു, പുല്ലുവഴി, എറണാകുളം.

മലബാര്‍ മേഖല: ജനറല്‍- സേതു രാമലിംഗം, വണ്ണമട, പാലക്കാട്, വനിത- ലളിത രാമകൃഷ്ണന്‍, ചാപ്പക്കാട്, പാലക്കാട്, പട്ടികജാതി/പട്ടികവര്‍ഗം- ജാനകി കെ.,  തരുവണ, വയനാട്.

ജില്ലാതല അവാര്‍ഡുകള്‍ (20,000 രൂപ വീതം):

തിരുവനന്തപുരം: ജനറല്‍- സ്വാമി ശാരദാനന്ദ (ശിവഗിരിമഠം വര്‍ക്കല), വനിത- സുശീല (കല്ലയം), പട്ടികജാതി/പട്ടികവര്‍ഗം- പ്രേംകിഷോര്‍ ആര്‍.പി (പനയമുട്ടം).

കൊല്ലം: ജനറല്‍- അനില്‍കുമാര്‍ ആര്‍. (അഞ്ചല്‍), വനിത- ഹസീന ഷാജഹാന്‍ (ഇളമ്പള്ളൂര്‍), പട്ടികജാതി/പട്ടികവര്‍ഗം- ഭാസുര വി. (കുളക്കട).

പത്തനംതിട്ട: ജനറല്‍- അജയകുമാര്‍ (കാരവന്‍കുഴി), വനിത- ബൈജു ജോണ്‍ (ഓതറ), പട്ടികജാതി/പട്ടികവര്‍ഗം- ഐശ്വര്യ എം.ആര്‍ (മാമ്പറ).

ആലപ്പുഴ: ജനറല്‍- സുനില്‍കുമാര്‍ കെ. (ചെങ്ങന്നൂര്‍), വനിത- സുമ രാധാകൃഷ്ണന്‍ (മുട്ടം), പട്ടികജാതി/പട്ടികവര്‍ഗം- ടി. രാഘവന്‍ (കൃഷ്ണപുരം).

കോട്ടയം: ജനറല്‍- സ്റ്റീഫന്‍ കെ.ജെ (വെളിയന്നൂര്‍), വനിത- പോളിന്‍ ഗര്‍വാസിസ് (കോതനല്ലൂര്‍), പട്ടികജാതി/പട്ടികവര്‍ഗം- മായാ സാബു (ചാന്നിക്കാട്).

ഇടുക്കി: ജനറല്‍- എബിമോന്‍ ടി.എസ് (വെങ്കലപ്പാറ), വനിത- അനുജ സുജിത്ത് (വെണ്‍മറ്റം), പട്ടികജാതി/പട്ടികവര്‍ഗം- ഓമന ബാലകൃഷ്ണന്‍ (മരുതുംപേട്ട).

എറണാകുളം: ജനറല്‍- അനില്‍കുമാര്‍ (ചെങ്ങമനാട്), വനിത- ലത ശശിധരന്‍ (പുല്ലുവഴി), പട്ടികജാതി/പട്ടികവര്‍ഗം- ശിവന്‍ പി.എ (പട്ടിമറ്റം).

തൃശൂര്‍: ജനറല്‍- സന്തോഷ് പി.സി (വെങ്ങിണിശ്ശേരി), വനിത- ഫില്‍സി തോംസണ്‍ (മാലാടൂര്‍), പട്ടികജാതി/പട്ടികവര്‍ഗം- പി.കെ. സുബ്രന്‍ (മാള).

പാലക്കാട്: ജനറല്‍- അബ്ദുല്‍ മുനീര്‍ (കോട്ടത്തറ), വനിത- എ. ലില്ലി  (കോഴിപ്പാറ), പട്ടികജാതി/പട്ടികവര്‍ഗം- രവീന്ദ്രന്‍ പി. (ഒറ്റപ്പാലം).

മലപ്പുറം: ജനറല്‍- ഹരിദാസന്‍ എ. (കാഞ്ഞിരംമുക്ക്), വനിത- സക്കീന (വെളുമ്പിയംപാടം), പട്ടികജാതി/പട്ടികവര്‍ഗം- രവീന്ദ്രന്‍ (വഴിക്കടവ്).

കോഴിക്കോട്: ജനറല്‍- സുനില്‍ പി.എം (ഈങ്ങാപ്പുഴ), വനിത- വിമി (ചെറുകുളത്തൂര്‍), പട്ടികജാതി/പട്ടികവര്‍ഗം- പ്രഭാകരന്‍ (എറമംഗലം).

വയനാട്: ജനറല്‍- എന്‍.എച്ച്. പ്രകാശ് (ചുണ്ടേല്‍), വനിത- ജിഷ പൗലോസ് (കാട്ടിക്കുളം), പട്ടികജാതി/പട്ടികവര്‍ഗം- ഗോവിന്ദന്‍ വി.പി (കൊളകപ്പാറ).

കണ്ണൂര്‍: ജനറല്‍- സിബി ഒ.എസ് (മാങ്ങളം), വനിത- ഷൈനി ജോസഫ് (പുലിക്കുരുമ്പ), പട്ടികജാതി/പട്ടികവര്‍ഗം- രാജന്‍ എം.പി (മൂക്കുന്ന്).

കാസര്‍കോട്: ജനറല്‍- മൂസ കെ. (കുന്നുമ്മല്‍), വനിത- സാവിത്രി പി. (ചെറുവത്തൂര്‍), പട്ടികജാതി/പട്ടികവര്‍ഗം- ഭാസ്‌കരന്‍ എച്ച്. (വട്ടംതട്ട).

പി.എന്‍.എക്‌സ്.488/18

date