Skip to main content

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു. 

ജസ്റ്റിസ് ആന്റണി ഡൊമിനികിനെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി പോള്‍ ആന്റണി വായിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ചടങ്ങില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ. തോമസ് ഐസക്, മാത്യു ടി. തോമസ്, ജനപ്രതിനിധികള്‍, അഡ്വക്കേറ്റ് ജനറല്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.520/18

date