Skip to main content

 റെയില്‍വെ ഗെയ്റ്റുകള്‍ അടച്ചിടും

പട്ടാമ്പി-പളളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുളള  പെരുമുടിയൂര്‍  , കൊടുമുണ്ട റെയില്‍വെ ഗെയ്റ്റുകള്‍  അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇന്ന് (നവംബര്‍ എട്ട്) രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചു വരെ പെരുമുടിയൂര്‍ ഗെയ്റ്റ് അടച്ചിടുന്നതിനാല്‍ ഇതു വഴിയുള്ള വാഹനങ്ങള്‍ 
പട്ടാമ്പി-ശങ്കരമംഗലം റോഡ് വഴി പോകണം. 

കൊടുമുണ്ട റെയില്‍വെ ഗെയ്റ്റ് നവംബര്‍ ഒമ്പത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍  കൊപ്പം-മുതുതല റോഡ് വഴി പോകണമെന്ന് ഷൊര്‍ണ്ണൂര്‍ അസിസ്റ്റന്റ് ഡിവിഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.  

പട്ടാമ്പി- ചെര്‍പ്പുളശ്ശേരി റോഡില്‍ വല്ലപ്പുഴ-കുലുക്കല്ലൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് (നവംബര്‍ എട്ട്) രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടും. ഇതുവഴിയുളള വാഹനങ്ങള്‍ പട്ടാമ്പി-യാരം-മുളയങ്കാവ് -ചെര്‍പ്പുളശ്ശേരി റോഡ് വഴി പോകണം. 

ഷൊര്‍ണൂര്‍-പട്ടാമ്പി റോഡില്‍ ഷൊര്‍ണൂര്‍- വാടാനാംകുറിശ്ശി സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റ് നവംബര്‍ 15 രാത്രി 12 മുതല്‍ നവംബര്‍ 16 രാവിലെ ആറ് വരെ അടച്ചിടും.   വാഹനങ്ങള്‍ ഷൊര്‍ണൂര്‍-കയിലിയാട്-വല്ലപ്പുഴ-പട്ടാമ്പി വഴി പോകണമെന്ന് റെയില്‍വെ അസി.ഡിവിഷനല്‍ എഞ്ചിനീയര്‍ അറിയിച്ചു. 

date