Skip to main content

അങ്കണവാടികളുടെ മികച്ച പ്രവര്‍ത്തനം: പഞ്ചായത്തുകള്‍ക്കും ബ്‌ളോക്ക് പഞ്ചായത്തുകള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം

അങ്കണവാടികളുടെയും സംയോജിത ശിശുവികസന പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍, ബ്‌ളോക്ക് പഞ്ചായത്ത് എന്നിവയ്ക്കുള്ള 2016-17 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടികളുടെ അടിസ്ഥാനസൗകര്യങ്ങള്‍, കുട്ടികളുടെ എണ്ണം, ഐ.സി.ഡി.എസ് പ്രവര്‍ത്തനത്തിലെ ജനപങ്കാളിത്തം, പദ്ധതിക്ക് വകയിരുത്തുന്ന ഫണ്ട് എന്നിവ വിലയിരുത്തിയാകും തെരഞ്ഞെടുപ്പ്. അപേക്ഷകള്‍ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ഏപ്രില്‍ 20ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസറുമായി ബന്ധപ്പെടണം. പി.എന്‍.എക്‌സ്. 1392/17