Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംയുക്ത പ്രോജക്ടുകള്‍ അടിയന്തിരമായി തയാറാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന സംയുക്ത പ്രോജക്ടുകള്‍ അടിയന്തിരമായി തയാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ തയാറാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

Subscribe to Pathanamthitta