Skip to main content

ജലം മലിനമാക്കാതിരിക്കാന്‍ ബോധവല്‍ക്കരണം വേണം : ജില്ലാ വികസന സമിതി

പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ജലം മലിനമാക്കാതിരിക്കാന്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജലാശയങ്ങളിലും തോടുകളിലും മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ഇത്തരക്കാരെ പോലീസ് നിരീക്ഷിക്കുകയും ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍ക്കുകയും വേണം. പൊതുജനങ്ങള്‍ ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അദാലത്തില്‍ പിഴ അടച്ച് തീര്‍പ്പാക്കിയ കേസുകളില്‍ അപേക്ഷകരുടെ ആധാരം നല്‍കാന്‍ ജില്ലാ ബാങ്ക് കാലതാമസം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to Thrissur