Skip to main content
Submitted by nmed@prdusr on Fri, 10/27/2023 - 19:08

 

 

2023 നവംബര്‍ 14 മുതല്‍ 27 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേള 2023 (IITF 2023 ) നോടനുബന്ധിച്ച് നവംബര്‍ 20ന് വൈകുന്നേരം 6 മണി മുതല്‍ 7.30 വരെ പ്രഗതി മൈതാനിയിലെ ആംഫി തിയറ്ററില്‍ വച്ച് നടക്കുന്ന കേരളദിനാഘോഷത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിന് കലാസംഘത്തെ തെരഞ്ഞെടുക്കുന്നതിനായി പ്രൊപ്പോസല്‍ ക്ഷണിക്കുന്നു. താത്പര്യമുള്ള കലാസ്ഥാപനങ്ങള്‍ക്ക് നവംബര്‍ 3 ന് ഉച്ചക്ക് 2 ന് മുമ്പായി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ,സെക്രട്ടേറിയറ്റ് , തിരുവനന്തപുരം 1 വിലാസത്തില്‍ പ്രൊപ്പോസലുകള്‍ ലഭ്യമാക്കാവുന്നതാണ്. പ്രൊപ്പോസലില്‍ അവതരിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്ന പരിപാടിയുടെ ഉള്ളടക്കം, അവതരണത്തിനുള്ള പ്രതിഫലം ( യാത്രാ ചെലവ് ഉള്‍പ്പെടെ) , അവതരിപ്പിക്കുവാനുദ്ദേശിക്കുന്ന പരിപാടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം.

 

EOI