Skip to main content

സ്പോട്ട് അഡ്മിഷന്‍

രാജാക്കാട് ഗവ ഐ.ടി.ഐ യിലെ എൻ.സി.വി.ടി കോഴ്സുകളായ വെൽഡർ, പ്ലംബർ എന്നീ ഏകവത്സര ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ ഒറിജിനലും പകർപ്പുകളും, നാല് ഫോട്ടോ, അപേക്ഷ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ സഹിതം സെപ്റ്റംബർ 20 വരെ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04868241813, 9895707399, 8547572772, 8593094385.

date