Skip to main content

പ്രൊഫൈൽ  പരിശോധിക്കുന്നതിനുളള അവസരം

        2024-25 അധ്യയന വർഷത്തെ എം.ഡി.എസ് കോഴ്‌സിന്റെ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനാൽപ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് മുഖേന പുതിയതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള  അവസരം ഒക്ടോബർ 18ന് വൈകിട്ട് 2 മണി വരെ  വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 'PG Dental 2024 - Candidate Portal' എന്ന ലിങ്കിൽ അപേക്ഷാ നമ്പരും പാസ്‌വേർഡ് നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ലഭിക്കും. അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം 'Memo details' മെനു ക്ലിക്ക് ചെയ്താൽ വിവരങ്ങൾ മനസിലാക്കാം. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471 2525300.

പി.എൻ.എക്‌സ്. 4588/2024

 

date