Post Category
പി.ജി നഴ്‌സിംഗ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെയും 2024-25 ലെ പി.ജി നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുളളത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഒക്ടോബർ 21 ഉച്ചയ്ക്ക് ഒരു മണിക്കകം പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300
പി.എൻ.എക്‌സ്. 4657/2024
date
- Log in to post comments