കേരളപ്പിറവി ദിനാഘോഷം
* ക്വിസ് മത്സരവും സെമിനാറും
* കോളെജ്-സർവകലശാല വിദ്യാർഥികൾക്ക് പങ്കെടുക്കാം
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളെജ്-സർവകലശാല വിദ്യാർഥികൾക്കായി തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കുന്നു. 'കേരളചരിത്രവും സംസ്കാരവും' എന്നതാണ് വിഷയം. ബിരുദ- ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ക്വിസ് മത്സരത്തിൽ ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടു പേർക്ക് പങ്കെടുക്കാം. നാലായിരം രൂപയാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് പ്രോത്സാഹനസമ്മാനവുമുണ്ട്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. നവംബർ 1ന് രാവിലെ 10 മണിക്ക് ക്വിസ് മത്സരം ആരംഭിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2024 ഒക്ടോബർ 29. ലിങ്ക്: https://forms.gle/LwJDnF2H1f9KcVwT6. ഫോൺ: 9447956162 (WhatsApp).
പി.എൻ.എക്‌സ്. 4785/2024
- Log in to post comments