കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ 111 സി.ഡി.എസുകളിലെ ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ഹരിതകര്‍മ്മസേന സംഘടനാ സംവിധാനം, അക്കൗണ്ട് കീപ്പിംഗ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക, ഭേദഗതി വരുത്തിയ ഹരിതകര്‍മ്മസേന ആപ്പ്, ഹരിത മിത്രം 2.0, അജൈവമാലിന്യ വികേന്ദ്രീകരണം എന്നീ പുത്തന്‍ ചുവടുവെപ്പുകളെക്കുറിച്ചുള്ള അവബോധം ഹരിതകര്‍മ്മസേന ഭാരവാഹികളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍. രഗീഷ് പരിപാടിയില്‍ സ്വാഗതം
ആശംസിച്ചു. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിതകര്‍മ്മസേന ജില്ലാ കോഡിനേറ്റര്‍ വി.എന്‍. ദൃശ്യ ക്ലാസ് നയിച്ചു. ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ദീന്‍, ഹരിതകേരളമിഷന്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. പി. സീമ, ക്ലീന്‍ കേരള മലപ്പുറം, കമ്പനി മാനേജര്‍ വരുണ്‍ ശങ്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു. ഹരിത കര്‍മ്മ സേന ഭാരവാഹികളും കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍മാരുമടക്കം 250 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments