വിജ്ഞാന കേരളം: തൊഴില്‍ നേടിയവരെ ആദരിച്ചു
വിജ്ഞാന കേരളം മെഗാ തൊഴില്‍ മേളയില്‍ തൊഴില്‍ നേടിയവരെയും വിജ്ഞാന കേരളം റിസോഴ്‌സ് പേഴ്‌സണ്‍മാരെയും പഴയന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊഴില്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്തു. വിജ്ഞാന കേരളം കെ.ആര്‍.പി എന്‍. കുമാരന്‍, കെ-ഡിസ്‌ക് പ്രവര്‍ത്തകരായ ജി. അഞ്ചു, ടി.എസ് ദീപ, കില തീമാറ്റിക് എക്‌സ്‌പേര്‍ട്ട് സി.ആര്‍ രഞ്ജിനി, വിവിധ ഗ്രാമപഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ എന്നിവരെയും ആദരിച്ചു.
പരിപാടിയുടെ ഭാഗമായി ചേലക്കര നിയോജക മണ്ഡലത്തിലെ എ പ്ലസ് ഗ്രേഡ് നേടിയ ഏക വായനശാലയായ പാഞ്ഞാള്‍ ഗ്രാമീണ വായനശാല, ഉജ്ജ്വല ബാല്യം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഹെവേന ബിനു, അണ്ടര്‍ 19 ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലും കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലും അംഗമായ അല്‍ സാബിത്ത്, വനിതാ സംരംഭകയായ സലീന അബ്ബാസ് എന്നിവരെയും മൊമന്റോ നല്‍കി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം അനീഷ്, പി.എം നൗഫല്‍, ഗീത രാധാകൃഷ്ണന്‍, ജോയന്റ് ബി.ഡി.ഒ ബേബി വത്സല എന്നിവര്‍ പങ്കെടുത്തു
- Log in to post comments