ആയുഷ് കായകല്‍പ് പുരസ്‌കാരം ചൊവ്വന്നൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറി രണ്ടാമത്
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ് പുരസ്കാരത്തിൽ ജില്ലയിലെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചൊവ്വന്നൂർ ഡിസ്‌പെൻസറി. 94.58 പോയിന്റോടെയാണ് ചൊവ്വന്നൂർ ആയുർവേദ ഡിസ്പെൻസറി അവാർഡ് നേടിയത്.
സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. 33 സ്ഥാപനങ്ങളെയാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് മത്സരത്തിനായി തിരഞ്ഞെടുത്തിരുന്നത്. സ്ഥാപനം നേരത്തെ എൻ.എ.ബി.എച്ച് അംഗീകാരം നേടിയിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ് അവാര്‍ഡ് നല്‍കുന്നത്.
- Log in to post comments