Post Category
*കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു*
കുന്നംകുളം നഗരസഭ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തില്‍ കർക്കിടക കഞ്ഞിക്കൂട്ട് വിതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗൺസിലർമാരായ ഷീജ ഭരതന്‍, വി.കെ സുനില്‍കുമാര്‍, മെഡിക്കൽ ഓഫീസർ ഡോ. മിഥു കെ. തമ്പി, സ്പോർട്സ് മെഡിക്കൽ ഓഫീസർ ഡോ. കെ. സ്മിത, ജോയ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വെള്ളിയാഴ്ച മുതൽ ഔഷധക്കഞ്ഞി കൂട്ട് വിതരണം ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
date
- Log in to post comments