*പ്രഥമ ആയുഷ് കായകൽപ്പ് പുരസ്കാരം നേടി മൂപ്പൈനാട് ഗവ. ആയുർവേദ ഡിസ്‌പെൻസറി*
പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് പുരസ്കാരം നേടി മൂപ്പൈനാട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ആയുർവേദ ഡിസ്‌പെൻസറി. 96.67 ശതമാനം മാർക്കൊടെയാണ് ഡിസ്‌പെൻസറി ഒന്നാം സ്ഥാനത്തിന് അർഹമായത്.
ശുചിത്വം, മാലിന്യനിർമാർജനം,അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയാണ് സമ്മാനം.
2023ൽ എൻഎബിഎച്ച് അംഗീകാരം നേടിയ സ്ഥാപനത്തിൽ യോഗ പരിശീലനം, മാനസികാരോഗ്യ പദ്ധതി, വയോജനങ്ങൾക്കുള്ള പ്രത്യേക ഒപി, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ആരോഗ്യപരിരക്ഷ, ഉന്നതികളിൽ താമസിക്കുന്നവർക്ക് തുടർമെഡിക്കൽ ക്യാമ്പുകൾ എന്നിവ നൽകി വരുന്നു. സ്ഥാപനത്തോട് ചേർന്ന് ദേശീയ ആയുഷ് മിഷൻ്റെ സഹായത്തോടെ ഒപി ലെവൽ പഞ്ചകർമ്മ കേന്ദ്രവും ഫിസിയോതെറാപ്പി കേന്ദ്രവും വരും ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കും.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ്റെയും സഹകരണത്തോടെയാണ് സ്ഥാപനം കായകൽപ്പ് പുരസ്കാര നേട്ടം കൈവരിച്ചത്.
- Log in to post comments