വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി തലങ്ങളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ഐ ടി ഡി പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരും എസ് എസ് എല്‍ സി പരീക്ഷയില്‍ 4 സി ഗ്രേഡോ, അതിനു മുകളിലോ, പ്ലസ് ടു പരീക്ഷയില്‍ 2 സി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡുകള്‍ കരസ്ഥമാക്കിയവരും ആയിരിക്കണം അപേക്ഷകര്‍. ഡിഗ്രി, പി ജി തലങ്ങളില്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കുള്ളവര്‍ മാത്രം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ പൂമാല, ഇടുക്കി, പീരുമേട്, കട്ടപ്പന എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, പഠിച്ച സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കിയ നല്‍കിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ (അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ് എന്നിവ വ്യക്തമായി കാണാവുന്ന പകര്‍പ്പ്) എന്നിവയും ഹാജരാക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പൂമാല: 9496070359, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പീരുമേട്: 9496070357, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഇടുക്കി: 9496070404, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കട്ടപ്പന: 9496070358
- Log in to post comments