Post Category
ബ്രേക്ക് ദി സൈക്കിൾ റീൽ മത്സരം
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനും അതുമൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കും എതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ബ്രേക്ക് ദി സൈക്കിൾ എന്ന പേരില്‍ റീൽ മത്സരം സംഘടിപ്പിക്കുന്നു.
ലഹരി പ്രതിരോധം, ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. റീലുകള്‍ ജൂലൈ 31 ന് മുമ്പായി 8281556043 ടെലിഗ്രാം നമ്പറിൽ അയക്കണം. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് റീലുകൾക്ക് ക്യാഷ് പ്രൈസുകള്‍ നൽകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിയ്ക്ക് കിഴക്കുവശം ഫെഡറേഷന് ഓഫ് ബ്ലൈന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ (0477-2253870, 8281556043) പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.
(പിആര്‍/എഎല്‍പി/2083)
date
- Log in to post comments