Skip to main content

നായരമ്പലം ഭാഗത്തെ കുടിവെള്ള ക്ഷാമം ഉടന്‍ തീരും: കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ

പൈപ്പ് ലൈനിലെ ലീക്ക് കൂടിയതാണ് നായരമ്പലം ഭാഗത്തെ കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ. വടക്കന്‍ പറവൂര്‍ പമ്പ് ഹൗസില്‍ നിന്നു വൈപ്പിനിലേക്കുള്ള പൈപ്പ് ലൈനിന്റെ ഭാഗമായ ചെറായി കൊമരന്തി പാലത്തിന് സമീപം വസ്‌തേരി തോടിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള 450 എംഎം എച്ച്ഡിപിഇ പൈപ്പിലുണ്ടായ ലീക്ക് പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും മൂലം ശക്തമായി. 

 

നിലവില്‍ നായരമ്പലം അടക്കമുള്ള ഭാഗങ്ങളിലുണ്ടായ കുടിവെള്ളക്ഷാമത്തിനു ഇതാണു കാരണമെന്ന് വാട്ടര്‍ അതോറിറ്റി കേന്ദ്രങ്ങള്‍ വൃത്തങ്ങള്‍ അറിയിച്ചതായി കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. വെള്ളത്തിനടിയില്‍ തുടര്‍ച്ചയായി മുങ്ങി നിന്ന് ജോലി ചെയ്യുന്നവരുടെ മോശമായ ആരോഗ്യ സ്ഥിതിയുമുണ്ട്. 

 

എടവനക്കാട്, നായരമ്പലം, ഞാറക്കല്‍ ഗ്രാമ പഞ്ചായത്തുകളിലേക്കു കുടിവെള്ള വിതരണം പുന:സ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ടോ, മൂന്നോ ദിവസത്തിനുള്ളില്‍ മാത്രമേ പഴയ രീതിയിലുള്ള കുടിവെള്ള വിതരണം സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

date