Skip to main content

സ്റ്റാഫ് നേഴ്സ് ഒഴിവ്

പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പയ്യന്നൂര്‍ പെരിങ്ങോം പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സ്റ്റാഫ് നേഴ്സിന്റെ താല്‍ക്കാലിക ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ നേഴ്‌സിങ് ആന്‍ഡ് മിഡ്വൈഫ് ഡിപ്ലോമ പാസ്സായ നേഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിംഗ് പാസായവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 13000 രൂപ നിരക്കില്‍ 2025 -26 അധ്യയന വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ ജൂലൈ 28ന് വൈകിട്ട് നാലിനകം പ്രിന്‍സിപ്പല്‍, ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, പെരിങ്ങോം, പെരിങ്ങോം.പി.ഒ, പയ്യന്നൂര്‍, കണ്ണൂര്‍, 670353 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 8848554706
 

date