Skip to main content

മാലിന്യനിർമാർജ്ജനത്തിന് മേലൂർ ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ വിതരണം ആരംഭിച്ചു

 

 

മേലൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി മാലിന്യനിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സുനിത നിർവഹിച്ചു. 

 

പഞ്ചായത്ത് പരിധിയിൽ ശുചിത്വ സംരക്ഷണത്തിനും പ്ലാസ്റ്റിക് മുക്ത പരിസ്ഥിതിക്ക് വേണ്ടിയുള്ള നടപടികൾ കൃത്യമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബയോ ബിനുകളുടെ വിതരണം. 3,67,200 രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 169 പേർക്കാണ് ബയോബിൻ വിതരണം ചെയ്യുന്നത്.

 

വൈസ് പ്രസിഡൻറ് പോളി പുളിക്കൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി. പരമേശ്വരൻ, വാർഡ് മെമ്പർമാരായ പി.എ. സാബു, ഇ.ആർ. രഘുനാഥ്, പഞ്ചായത്ത് സെക്രട്ടറി സി.എൻ. അനൂപ്, അസിസ്റ്റൻറ് സെക്രട്ടറി പ്രീതി എന്നിവർ പങ്കെടുത്തു.

 

date