Post Category
ശ്രേഷ്ഠ വിദ്യാലയ പുരസ്കാര വിതരണം തിങ്കളാഴ്ച
കോട്ടയം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തനമികവിനുള്ള ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്കുള്ള ജില്ലാതല പുരസ്കാരവിതരണത്തിന്റെയും 'സുപഥം' ലഹരിവിരുദ്ധ പദ്ധതിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച (ഒക്ടോബർ 5) ഉച്ചകഴിഞ്ഞു രണ്ടിനു നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പുരസ്കാരവിതരണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
date
- Log in to post comments