Skip to main content

പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി 15-ന്

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി നടത്തുന്നു.പാലക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നവംബര്‍ 15-ന് വൈകീട്ട് മൂന്നിന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കഞ്ചിക്കോട്  ഓയസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ.ലതാ നായര്‍ അധ്യക്ഷയാകും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ ബീന മുഖ്യപ്രഭാഷണം നടത്തും.

ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിവിധ ഇനം പാലുകളുടെ ഗുണമേന്മയെ കുറിച്ചും പാല്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയാണ് മുഖാമുഖം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്കായി സെമിനാറും ക്ലാസ്സും സംശയനിവാരണത്തിനുളള അവസരമൊരുക്കും. 
 

date