Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്:ജില്ലയില്‍ 70.38 ശതമാനം പോളിംഗ്

നിയമസഭാ തിരഞ്ഞെടുപ്പ് 2021 ജില്ലയില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 70.38 ശതമാനം പേരാണ്  ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനത്തിന് ഒപ്പമെത്താന്‍ ഇത്തവണയായില്ല. 2016 ല്‍ 73.59 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ജില്ലയില്‍ ആകെ 8,88,608 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,25,409 പേര്‍ വോട്ടുചെയ്തു. ഇതില്‍ 3,23,001 (73.57%) പുരഷന്‍മാരും 3,02,406 (67.26%) സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഉടുമ്പന്‍ചോല മണ്ഡലത്തിലാണ്  ഏറ്റവും ഉയര്‍ന്ന  പോളിംഗ് -73.33%, ദേവികളത്താണ് ഏറ്റവും കുറവ്- 67.32%.

നിയോജക മണ്ഡലം  പോളിംഗ് ശതമാനം പോള്‍ ചെയ്ത വോട്ടുകള്‍
ദേവികുളം -         67.32% - 1,13,995
ഉടുമ്പന്‍ചോല -     73.33% - 1,22,804
തൊടുപുഴ -         70.16% - 1,34,166
ഇടുക്കി   -          68.94% - 1,28,434
പീരുമേട് -           72.27% - 1,26,010

date