Skip to main content

ലോക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ ജാഗ്രത  കുറയ്ക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍  

കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നാലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. 

പത്തനംതിട്ട ജില്ലയില്‍ ഇപ്പോഴും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കാര്യമായ കുറവില്ല. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെറ്റ് സെന്ററുകളിലും ഐസിയുവിലും കഴിയുന്ന രോഗികളുടെ എണ്ണവും കൂടുതലാണ്. ഒരു മാസംകൂടി കേസുകള്‍ ഇങ്ങനെ തന്നെ തുടരാനുള്ള സാധ്യതയാണു കാണുന്നത്. ജോലി സ്ഥലത്ത് എത്തുന്നവരും അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും രോഗം കൂടുതലായി വ്യാപിക്കാന്‍ ഇടയാക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം.  വീടുകളിലും കോളനി പ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുളളതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍  പരിശോധനയ്ക്കു വിധേയരായും ക്വാറന്റീനില്‍ ഇരിക്കുകയും വേണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പരിശോധനകളുടെ എണ്ണം കൂട്ടണ മെന്നും ദിവസേന കുറഞ്ഞത് 100 ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്ന് ജാഗ്രത സമിതികള്‍ ഉറപ്പുവരുത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. 

date