Skip to main content

പ്രത്യേക വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കുന്ന പ്രത്യേക വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ജൂണ്‍ 26 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍-04742764440.
(പി.ആര്‍.കെ നമ്പര്‍.1528/2021)

date