കണ്ണൂര്‍ അറിയിപ്പുകള്‍ 29-06-2021
ഓണ്‍ലൈന്‍ പഠന സൗകര്യ പ്രഖ്യാപനം ബുധനാഴ്ച
കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതിന്റെ പഞ്ചായത്ത്തല പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങലും ജൂണ്‍ 30 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് ഹാളില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിക്കും.
ഭരണാനുമതിയായി
കണ്ണൂര്‍ നിയോജക മണ്ഡലം എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ 2019-20 വര്‍ഷത്തിലെ പ്രത്യേക വികസന നിധിയില്‍ നിന്നും നാല് ലക്ഷം രൂപ ചെലവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24 ാം ഡിവിഷനിലെ കൊയാമ്പില്‍ കമ്പനി- നീളന്‍ മാവ് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക്് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ 2019-20 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 99.95 ലക്ഷം രൂപ വിനിയോഗിച്ച് കൂത്തുപറമ്പ് ഐഎച്ച്ആര്‍ഡി കോളേജ് കെട്ടിട നിര്‍മ്മാണം, അനുബന്ധ പ്രവൃത്തികള്‍ എന്നിവ നടത്തുന്നതിനും 2020-21 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 48 ലക്ഷം രൂപ വിനിയോഗിച്ച് പാനൂര്‍ താലൂക്ക് ആശുപത്രി നവീകരണ പ്രവൃത്തി നടപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള 59 ലൈബ്രറി സ്ഥാപനങ്ങള്‍ക്ക് ലാപ് ടോപ്പ്, പ്രൊജക്ടര്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രവൃത്തിക്ക് കെ കെ ശൈലജ ടീച്ചര്‍ എം എല്‍എയുടെ 2020-21 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 36 ലക്ഷം രൂപ നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പഴയ കെട്ടിടങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യണം
കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ അപകട സാധ്യതയുള്ള മരക്കൊമ്പുകളും പഴയ കെട്ടിടങ്ങളും കൈവശക്കാര്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവരായിരിക്കണം അപേക്ഷകര്‍. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ കളരിപ്പയറ്റ്, കുങ്ഫു എന്നിവയാണ് പഠന വിഷയങ്ങള്‍. 15 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. അപേക്ഷകള്‍ https://srccc.in/download എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന നമ്പറില്‍ ജൂലൈ 31 നകം അയക്കണം. ഫോണ്‍: 9447683169
മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന ദ്വിവര്‍ഷ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ആണ് യോഗ്യത. അപേക്ഷകള്‍ ജൂലൈ 31 നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 8606325554
സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍; അപേക്ഷ ജൂലൈ ഒന്നു മുതല്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് https://.agrimachinery.nic.index എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന. രജിസ്‌ട്രേഷന് ആധാര്‍കാര്‍ഡ് , ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട്‌സൈസ്‌ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ജാതി സര്‍ട്ടിഫിക്കറ്റ്, (പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്ക് മാത്രം) എന്നിവ വേണം. കാര്‍ഷിക യന്ത്രോപകരണങ്ങള്‍, വിള സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്‍, നെല്ല് കുത്തുന്ന മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍, തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80% നിരക്കില്‍ എട്ട് ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% വരെയും സബ്‌സിഡി ലഭിക്കും. ഫോണ്‍: 9037701090, 9383471799, 9383472050, 9383472051, 9383472052, 04972725229, email:-aeeagriknr@gmail.com
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23 ന് ഉച്ചക്ക് രണ്ട് മണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആവശ്യത്തിലേക്ക്് 2022 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 22 ന് ഉച്ചക്ക് രണ്ട് മണിക്കകം ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഫോണ്‍: 04972 2700708
ടെണ്ടര്‍ ക്ഷണിച്ചു
കല്യാശ്ശേരി അഡീഷണല്‍ ശിശു വികസന ഓഫീസിലേക്ക് ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഏറ്റെടുക്കുന്നതിന് സ്വന്തമായി വാഹനമുള്ള വ്യക്തികളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 16 ഉച്ചക്ക് രണ്ടു മണിക്കകം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.04972 930190
- Log in to post comments