Skip to main content

പി ആര്‍ ഡി മൊബൈല്‍ വാഹന പര്യടനം ജില്ലയില്‍ ഇന്നു സമാപിക്കും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ മൊബൈല്‍ എക്സിബിഷന്‍റെയും എല്‍ ഇ ഡി വാളിന്‍റെയും മൊബൈല്‍ വാഹന പര്യടനം ജില്ലയില്‍ ഇന്ന് (മെയ് 30) സമാപിക്കും. വിവിധ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള ചിത്രപ്രദര്‍ശനവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ (ചൊവ്വാഴ്ച) കൊടുങ്ങല്ലൂര്‍, എസ്.എന്‍ പുരം, തൃപ്രയാര്‍, വാടാനപ്പള്ളി, ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, ചൂണ്ടല്‍, കേച്ചേരി, കൈപ്പറമ്പ്, മൂണ്ടൂര്‍, മുതുവറ എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. 
    ഇന്ന് അത്താണി, വടക്കാഞ്ചേരി, പഴയന്നൂര്‍, ചേലക്കര മേഖലയില്‍ പര്യടനം നടത്തി പാലക്കാട് ജില്ലയിലേക്കു പ്രവേശിക്കും. 

date