Skip to main content

മാറാക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിര്‍മാണ പുരോഗതി എം.എല്‍.എ വിലയിരുത്തി

 

മാറാക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സന്ദര്‍ശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗതി  വിലയിരുത്തുന്നതിനായാണ് എം.എല്‍.എ എത്തിയത്. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും 35 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്‌ന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.കെ. സുബൈര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പാമ്പലത്ത് നജ്മത്ത്, ഒ.പി.കുഞ്ഞിമുഹമ്മദ്, കെ.പി ഷെരീഫ ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. നാസി ബുദ്ദീന്‍, പി. മന്‍സൂറലി മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ എ.പി. ജാഫറലി, എന്‍. സജിത, ടി.വി. റാബിയ, ഷംല ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍ എം.ടി. ഗീത എന്നിവര്‍ പങ്കെടുത്തു.

date