Skip to main content

ജില്ലയിൽ ഇന്ന് (17.10.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 175 പേർ (11 ഒന്നാം ഡോസും, 164 രണ്ടാം ഡോസും)

 

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 10 പേർ (2 ഒന്നാം ഡോസ്, 8 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (17.10.2021) ആകെ 175 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ ഒരു മുന്നണി പ്രവർത്തകൻ രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 5 പേർ ഒന്നാം ഡോസും 120 പേർ രണ്ടാം ഡോസുമടക്കം 125 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 5 പേർ ഒന്നാം ഡോസും 23 പേർ രണ്ടാം ഡോസുമടക്കം 28 പേരും, 60 വയസിനു മുകളിലുള്ള ഒരാൾ ഒന്നാം ഡോസും 20 പേർ രണ്ടാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 10 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ള 2 പേർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു വരെയുള്ളവരിൽ ഒരാൾ രണ്ടാം ഡോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date