Skip to main content

കോട്ടയം ജില്ലയില്‍ 627 പേര്‍ക്ക് കോവിഡ്; 546 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 627 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 617 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 546 പേര്‍ രോഗമുക്തരായി. 5084 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 252 പുരുഷന്‍മാരും 286 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 313768 പേര്‍ കോവിഡ് ബാധിതരായി. 307925 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34151 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-81

പനച്ചിക്കാട്-33

കരൂര്‍-27

എലിക്കുളം-19

വാഴൂര്‍-17

നെടുംകുന്നം-16

ഏറ്റുമാനൂര്‍, വെള്ളൂര്‍-15

കൂരോപ്പട-14

തലയാഴം, ചിറക്കടവ്, മണര്‍കാട്-13

വാഴപ്പള്ളി, വൈക്കം, കാഞ്ഞിരപ്പള്ളി-12

പാമ്പാടി, രാമപുരം-11

ഉദയനാപുരം, മാടപ്പള്ളി-10

ചങ്ങനാശേരി, മുണ്ടക്കയം-9

മറവന്തുരുത്ത്, തൃക്കൊടിത്താനം, കുറിച്ചി, തലയോലപ്പറമ്പ്, കങ്ങഴ, പള്ളിക്കത്തോട്, മരങ്ങാട്ടുപിളളി, മീനടം-8

കടുത്തുരുത്തി, ആര്‍പ്പൂക്കര, പാലാ, മണിമല, കിടങ്ങൂര്‍, മീനച്ചില്‍, കാണക്കാരി-7

ഉഴവൂര്‍, കറുകച്ചാല്‍, തലപ്പലം, അകലക്കുന്നം, കടപ്ലാമറ്റം, തിരുവാര്‍പ്പ്-6

കടനാട്, ഞീഴൂര്‍, എരുമേലി, വിജയപുരം, ഭരണങ്ങാനം,പുതുപ്പള്ളി-5

വാകത്താനം, ചെമ്പ്, വെച്ചൂര്‍, കല്ലറ, അയ്മനം, മുളക്കുളം, അയര്‍ക്കുന്നം, മാഞ്ഞൂര്‍, കുറവിലങ്ങാട്, തിടനാട്, ഈരാറ്റുപേട്ട, പാറത്തോട്-4

വെള്ളാവൂര്‍, തീക്കോയി, നീണ്ടൂര്‍, മുത്തോലി, കോരുത്തോട്-3

മൂന്നിലവ്, പൂഞ്ഞാര്‍, കൂട്ടിക്കല്‍-2
 

പായിപ്പാട്, തലനാട്, പൂഞ്ഞാര്‍ തെക്കേക്കര, അതിരമ്പുഴ, മേലുകാവ്, കൊഴുവനാല്‍, ടി. വി പുരം-1

date