Skip to main content

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ  ഒ.ആര്‍.സി പദ്ധതിയില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്.  
എം.എസ്.ഡബ്ല്യു. അല്ലെങ്കില്‍ അംഗീകൃതസര്‍വകലാശാലയില്‍ നിന്നുള്ള ബി.എഡ്. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഒ.ആര്‍.സി.ക്ക് സമാനമായ പദ്ധതികളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2021 ഒക്ടോബര്‍ 13ന്  40 വയസ്സ് കവിയരുത്.
ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, കെ.വി.എം ബില്‍ഡിംഗ്‌സ്, അണ്ണാന്‍കുന്ന് റോഡ്, കോട്ടയം-686 001 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 27ന്  മുമ്പ് അയയ്ക്കണം. ഫോണ്‍: 0481 2580548.

date